Follow the News Bengaluru channel on WhatsApp

മാസപ്പടി വിവാദത്തിൽ നിലപാട് മാറ്റി മാത്യു കുഴല്‍നാടന്‍; കോടതി നേരിട്ട് അന്വേഷിക്കണമെന്ന് ആവശ്യം

മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് നിലപാട് മാറ്റി മാത്യു കുഴൽ നാടൻ. വിജിലൻസ് കോടതി നേരിട്ട് കേസിൽ അന്വേഷിക്കണമെന്നതാണ് കുഴൽനാടൻ ഉന്നയിച്ച പുതിയ ആവശ്യം. കോടതി അന്വേഷണം വേണ്ടെന്നും വിജിലൻസ് തന്നെ കേസ് അന്വേഷിക്കണമെന്നുമായിരുന്നു നേരത്തെ ഉന്നയിച്ച ആവശ്യം.

ഹർജി ഉത്തരവ് പറയാൻ ഈ മാസം 12 ലേക്ക് മാറ്റി. സേവനങ്ങളൊന്നും നൽകാതെയാണ് സിഎംആർഎല്ലിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ പണം കൈപ്പറ്റിയതെന്നാണ് കുഴല്‍നാടന്റെ ഹർജിയിലെ ആരോപണം. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഫെബ്രുവരി 29 നാണു മാത്യു കുഴൽനാടൻ എംഎൽഎ ഹർജി സമർപ്പിച്ചത്.

കേസെടുക്കാൻ വിജിലൻസ് തയാറാകുന്നില്ല, കോടതി ഇടപെട്ട് കേസ് എടുപ്പിക്കണം എന്നാവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ കോടതിയെ സമീപിച്ചത്. പിണറായി വിജയനും മകള്‍ വീണയും അടക്കം ഏഴു പേരാണ് കേസിലെ എതിർകക്ഷികൾ. തൃക്കുന്നപുഴയിലും ആറാട്ടുപുഴയിലും ധാതുമണല്‍ ഖനനത്തിനായി സിഎംആർഎൽ എം‍ഡി ശശിധരൻ കര്‍ത്ത സ്ഥലം വാങ്ങിയെങ്കിലും 2004 ലെ സംസ്ഥാന ഉത്തരവും കേന്ദ്രനിയമങ്ങളും എതിരായതിനാല്‍ ഖനനാനുമതി ലഭിച്ചില്ല. സേവനങ്ങളൊന്നും നൽകാതെയാണ് സിഎംആർഎല്ലിൽ നിന്നും വീണ പണം കൈപ്പറ്റിയതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.