Follow the News Bengaluru channel on WhatsApp

മധ്യവയസ്കയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; യുപി സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മധ്യവയസ്കയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ യുപി സ്വദേശി അറസ്റ്റിൽ. ബെംഗളൂരുവിൽ താമസിക്കുന്ന റായ്ച്ചൂർ സ്വദേശിനിയായ 55കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശി കരൺ (19) അറസ്റ്റിലായി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ നിന്ന് കടയിലേക്ക് പോകുകയായിരുന്ന 55കാരിയെ കരൺ ബലമായി ആളൊഴിഞ്ഞ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ വെച്ച് മധ്യവയസ്കയെ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം കെട്ടിടത്തിൽ ഉപേക്ഷിച്ച് കരൺ കടന്നുകളഞ്ഞു.

ബുധനാഴ്ചയാണ് മൃതദേഹം കണ്ട നാട്ടുകാർ പോലീസിൽ വിവരമറിയിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇവർ ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കരൺ അറസ്റ്റിലായത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.