15 വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നു
നീണ്ട 15 വർഷത്തെ ഇടവേളയ്‌ക്കുശേഷം ഹിറ്റ് താര ജോഡികളായ മോഹൻലാലും ശോഭനയും വീണ്ടും ഒരുമിക്കുന്നു. മോഹൻലാല്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന തരുണ്‍മൂർത്തി ചിത്രത്തിലാണ് മോഹൻലാലിന്റെ നായികയായി ശോഭന എത്തുന്നത്. ശോഭന തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.
2009ല്‍ പുറത്തിറങ്ങിയ ‘സാഗർ ഏലിയാസ് ജാക്കി’ക്ക് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണിത്. 20 വർഷങ്ങള്‍ക്ക് ശേഷം ഇരുവരും നായികാനായകന്മാരായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. 2004ല്‍ പുറത്തിറങ്ങിയ ‘മാമ്പഴക്കാലത്തി’ലാണ് ഇതിന് മുമ്പ് ഇരുവരും നായികാനായകന്മാരായി അഭിനയിച്ചത്.
പുതിയ ചിത്രത്തിനായി സൂപ്പർ എക്‌സൈറ്റഡ് ആണെന്നും നാല് വർഷത്തിന് ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നതെന്നും ശോഭന പറഞ്ഞു. താനും മോഹൻലാലും ഒന്നിച്ചുള്ള 56ാമത്തെ സിനിമയാണ് ഇതെന്നും നടി വ്യക്തമാക്കി. മോഹൻലാലിന്റെ 360-ാമത്തെ ചിത്രം കൂടിയാണിത്. 2020ല്‍ റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട് ആണ് ശോഭനയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം.
The post 15 വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നു appeared first on News Bengaluru.