60കാരിയെ കൊന്ന് വീട്ടിനകത്ത് കുഴിച്ചുമൂടി; സഹോദരന്‍ കസ്റ്റഡിയില്‍
ആലപ്പുഴയില്‍ 60കാരിയെ കൊന്ന് വീട്ടിനകത്ത് കുഴിച്ചുമൂടി. പൂങ്കാവ് വടക്കന്‍ പറമ്പിൽ റോസമ്മയാണ് കൊല്ലപ്പെട്ടത്. ഇവരെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സഹോദരന്‍ ബെന്നിയെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്ത് വരുന്നു.
കഴിഞ്ഞ 18മുതലാണ് റോസമ്മയെ കാണാതായത്. റോസമ്മയ്ക്കായുള്ള തിരച്ചില്‍ നടക്കുന്നതിനിടെ, വാക്കുതര്‍ക്കത്തിന് ഒടുവില്‍ സഹോദരിയെ കൊലപ്പെടുത്തി എന്നാണ് ബെന്നി പോലീസിന് നല്‍കിയ മൊഴി. ഇന്ന് രാവിലെ സഹോദരിയുടെ മകളോടാണ് ഇക്കാര്യം ബെന്നി ആദ്യം വെളിപ്പെടുത്തിയത്രു
ഒരു കൈയ്യബദ്ധം പറ്റിയെന്ന് പറഞ്ഞ് കൊണ്ടാണ് നടന്നകാര്യം ബെന്നി വിശദീകരിച്ചത്. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ബെന്നിയെയും കൂട്ടി വീട്ടിലെത്തിയ പോലീസ് മൃതദേഹം പുറത്ത് എടുക്കുകയായിരുന്നു. റോസമ്മ വിവാഹിതയാണ്. രണ്ടു മക്കളുണ്ട്. സഹോദരിയും സഹോദരനും ഒരുമിച്ചാണ് താമസിച്ചിരുന്നത്.
The post 60കാരിയെ കൊന്ന് വീട്ടിനകത്ത് കുഴിച്ചുമൂടി; സഹോദരന്‍ കസ്റ്റഡിയില്‍ appeared first on News Bengaluru.