ബെംഗളൂരുവിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന എം.ബി.എ വിദ്യാർഥി മരിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന എം.ബി.എ വിദ്യാർഥി മരിച്ചു. വടകര മണിയൂർ മന്തരത്തൂർ കിഴക്കേ മയങ്കളത്തിൽ ആർ.പി. അനുരാഗാണ് (28) മരിച്ചത്. ബെംഗളൂരു പത്മശ്രീ കോളേജിലെ അവസാന വർഷ എം.ബി.എ വിദ്യാർഥിയായിരുന്നു.മാർച്ച് 25 ന് അനുരാഗ് സഞ്ചരിച്ച ബൈക്കിലേക്ക് തെറ്റായ ദിശയിൽ നിന്നും എത്തിയ മറ്റൊരു ബൈക്കിടിച്ചാണ് അപകടമുണ്ടായത്.
ഗുരുതരമായി പരുക്കേറ്റ അനുരാഗിനെ ആദ്യം ബെംഗളൂരുവിലെ ബിജിഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തുടർ ചികിത്സക്കായി കോഴിക്കോട് മിംസിലേക്കും മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.
പിതാവ്: രാമചന്ദ്രൻ. മാതാവ്: വനജ. സഹോദരൻ: ശ്രീരാഗ്. സംസ്കാരം വെള്ളിയാഴ്ച രാത്രി 8 ന് വീട്ടുവളപ്പിൽ നടക്കും