ബെംഗളൂരു മെട്രൊ തുമകൂരുവിലേക്ക് നീട്ടുന്നു
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ ഗ്രീൻ ലൈനിൻ്റെ ഭാഗമായ നാഗസാന്ധ്ര – മാധവാര തുമകൂരുവിലേക്ക് നീട്ടാനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പദ്ധതിയുടെ സാധ്യതാ പഠനത്തിന് 8 കമ്പനികൾ താത്പര്യം പ്രകടിപ്പിച്ചതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. 52.41 കിലോമീറ്റർ ദൂരമുള്ള പാതയ്ക്ക് വേണ്ടി ഏറ്റെടുക്കേണ്ട ഭൂമി, നിർമാണ ചെലവ്, പദ്ധതിയുടെ സാധ്യതകൾ എന്നിവ വിശദമാക്കുന്ന പഠന റിപ്പോർട്ട് ആറുമാസത്തിനകം പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മെട്രോ കോർപ്പറേഷൻ അധികൃതർ പറഞ്ഞു.
കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി കൂടിയാണ് ഇത്. സാധ്യത പഠനം പൂർത്തിയാക്കി കേന്ദ്രത്തിൻ്റെ അനുമതി ലഭിക്കുന്നതോടെ പാതയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.