ഹെലികോപ്ടര്‍ തകര്‍ന്ന് ഒമ്പത് കൊളംബിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു
വടക്കന്‍ കൊളംബിയയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ഒമ്പത് സൈനികര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ രണ്ട് ഉദ്യോഗസ്ഥരും രണ്ട് സര്‍ജന്‍മാരും മൂന്ന് സ്വകാര്യ ഉദ്യോഗസ്ഥരുമാണുള്ളത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.50 ഓടെയാണ് ഹെലികോപ്ടര്‍ തകര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു.
നാഷണല്‍ ലിബറേഷന്‍ ആര്‍മി ഗറില്ല ഗ്രൂപ്പും ഗള്‍ഫ് ക്ലാന്‍ എന്നറിയപ്പെടുന്ന മയക്കുമരുന്ന് കടത്ത് ഗ്രൂപ്പും തമ്മില്‍ അടുത്തിടെ ഏറ്റുമുട്ടിയ സാന്താ റോസ ഡെല്‍ സൂര്‍ മുനിസിപ്പാലിറ്റിയിലേക്ക് ഹെലികോപ്റ്ററില്‍ സാധനങ്ങള്‍ കൊണ്ടുപോകുന്നതിനിടെയാണ് അപകടമെന്ന് സൈന്യം പ്രസ്താവനയില്‍ പറയുന്നു.
ഹെലികോപ്റ്റടറിലുണ്ടായിരുന്നവരാരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന റഷ്യന്‍ നിര്‍മ്മിത ഹെലികോപ്ടറായ എംഐ-17 ആണ് തകര്‍ന്നത്.