പെരുമാറ്റച്ചട്ടം ലംഘിച്ചു; കൊൽക്കത്തയുടെ ഹർഷിത് റാണയ്ക്ക് മത്സരത്തിന് വിലക്ക്
ഐപിഎൽ 2024 സീസണിൽ രണ്ടാം തവണയും ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫാസ്റ്റ് ബൗളർ ഹർഷിത് റാണയെ ഒരു മത്സരത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. മാച്ച് ഫീയുടെ 100 ശതമാനം പിഴ ചുമത്തുകയും ചെയതിട്ടുണ്ട്
ഏപ്രിൽ 29ന് ഈഡൻ ഗാർഡൻസിൽ ഡൽഹിയ്‌ക്കെതിരെ കൊൽക്കത്ത വിജയം നേടിയ മത്സരത്തിലാണ് റാണക്കെതിരെ രണ്ടാമത്തെ നടപടി. ഇതോടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് 2024 ഐപിഎൽ വിലക്ക് നേരിടുന്ന ആദ്യ കളിക്കാരനായി ഹർഷിത് റാണ. ഈഡൻ ഗാർഡൻസിൽ ഡൽഹിക്കെതിരെ കെകെആർ വിജയിച്ചപ്പോൾ 4 ഓവറിൽ 28ന് 2 എന്ന മാച്ച് വിന്നിംഗ് സ്പെല്ലിൽ ഹർഷിത് റാണ തൻ്റെ മികച്ച സ്ഫോടനാത്മക പ്രകടനമായിരുന്നു പുറത്തെടുത്തത്.
മത്സരത്തിൻ്റെ ഏഴാം ഓവറിൽ ഇടംകൈയ്യൻ ബാറ്ററുടെ വിക്കറ്റ് ലഭിച്ചതിന് ശേഷം റാണ ഡിസിയുടെ അഭിഷേക് പോറലിന് നേരെ ആനിമേറ്റഡ് ആംഗ്യവുമായി എത്തിയിരുന്നു. മാർച്ച് 23ന് ഹൈദരാബാദിനെതിരായ കൊൽക്കത്തയുടെ മത്സരത്തിനിടെയും പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഹർഷിത് റാണയ്ക്ക് പിഴ ചുമത്തിയിരുന്നു.