മണിപ്പൂരില്‍ സി.ആര്‍.പി.എഫിന് നേരെ ആക്രമണം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു
മണിപ്പൂരില്‍ സി.ആർ.പി.എഫിന് നേരെ അജ്ഞാതർ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. മണിപ്പൂരിലെ നരൻസേനയില്‍ വെച്ച് ആയുധങ്ങളുമായെത്തിയവർ സി.ആർ.പി.എഫിനെ ആക്രമിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായതെന്ന് മണിപ്പൂർ പോലീസ് അറിയിച്ചു.
പുലർച്ചെ 2.15ഓടെയാണ് ആയുധധാരികളുടെ സംഘമെത്തി സി.ആർ.പി.എഫിനെ ആക്രമിച്ചത്. ഇവർ അർധസൈനിക വിഭാഗത്തിന് നേരെ ബോംബെറിയുകയും ചെയ്തു. സി.ആർ.പി.എഫിന്റെ ഔട്ട്പോസ്റ്റിനുള്ളില്‍ വെച്ചാണ് ബോംബ് പൊട്ടിയത്. സി.ആർ.പി.എഫ് 128 ബറ്റാലിയനില്‍പ്പെട്ട അംഗങ്ങളെയാണ് മണിപ്പൂരിലെ ബിഷ്ണാപൂരിലുള്ള നരൻസേനയില്‍ വിന്യസിച്ചിരുന്നത്.