പോളിംഗ് ബൂത്തുകളിൽ മൊബൈൽ ഫോൺ അനുവദിക്കില്ല
ബെംഗളൂരു: പോളിംഗ് ബൂത്തുകളിൽ മൊബൈൽ ഫോൺ അനുവദിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ബൂത്തുകളിലേക്ക് പോകുന്ന ആളുകളെ സൂക്ഷ്മമായി പരിശോധിക്കുന്നതായിരിക്കും. ഇതിനായി പ്രത്യേക ടീമുകളെ വിന്യസിക്കും. ഫോണുകൾ സൂക്ഷിക്കാൻ എല്ലാ പോളിംഗ് ബൂത്തുകളിലും പ്രത്യേക സ്ലോട്ടുകൾ ഉണ്ടായിരിക്കും. വോട്ട് രേഖപ്പെടുത്തുന്നതിനു മുമ്പായി വോട്ടർമാർ അവരുടെ ഫോണുകൾ ഇവിടെ നൽകേണ്ടതാണെന്ന് കമ്മീഷൻ അറിയിച്ചു.
വോട്ട് ചെയ്യുന്നതിനിടയിൽ ഫോട്ടോ എടുക്കുകയോ വീഡിയോ എടുക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ സൂക്ഷിക്കാൻ പ്രിസൈഡിങ് ഓഫിസർമാരുടെ മേശയ്ക്കു സമീപം ട്രേ സ്ഥാപിക്കും. സിഇഒ, ഡെപ്യൂട്ടി കമ്മീഷണർമാർ, മറ്റ് തിരഞ്ഞെടുപ്പ് ഓഫീസർമാർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് കമ്മീഷൻ അറിയിച്ചു.