പവര്‍കട്ട് ഏര്‍പ്പെടുത്തണം; സര്‍ക്കാരിനോട് വീണ്ടും കെഎസ്‌ഇബി
കെ.എസ്.ഇ.ബി. സർക്കാരിനോട് വീണ്ടും സംസ്ഥാനത്ത് പവര്‍കട്ട് വേണമെന്ന് ആവശ്യപ്പെട്ടു. വൈദ്യുത മന്ത്രിയെ ഇക്കാര്യം നേരിട്ടറിയിക്കുകയാണുണ്ടായത്. ബുധനാഴ്ച ഇതുസംബന്ധിച്ച് ചര്‍ച്ച നടത്താനായി കെ.എസ്.ഇ.ബി. ഉന്നതതല യോഗം ചേരുന്നതായിരിക്കും. പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഏര്‍പെടുത്തേണ്ടി വരുന്നത് ഓവര്‍ലോഡ് കാരണമാണെന്നാണ് കെ.എസ്./ഇ.ബി. നല്‍കുന്ന വിശദീകരണം.
ഇതുവരെയും തകരാർ സംഭവിച്ചത് എഴുന്നൂറിലധികം ട്രാൻസ്ഫോർമറുകള്‍ക്കാണ്. പലതവണ ജനങ്ങളോട് പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടാകുന്നില്ലെന്നും ട്രാൻസ്ഫോർമറുകളടക്കം തകരാറിലാകുന്നത് തരണം ചെയ്യാൻ പവർകട്ട് വേണമെന്നുമാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം.