ലൈംഗികാതിക്രമ പരാതി; പ്രജ്വല്‍ രേവണ്ണയെ സസ്‌പെൻഡ് ചെയ്ത് ജെഡിഎസ്
ലൈംഗികാതിക്രമ പരാതിയിന്മേല്‍ ജെ ഡി എസ് എംപി പ്രജ്വല്‍ രേവണ്ണയ്ക്ക് സസ്പെൻഷൻ. ലൈംഗികാതിക്രമം നടത്തിയെന്ന് യുവതി നല്‍കിയ പരാതിയിന്മേലാണ് നടപടി. ഹുബ്ബള്ളിയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗമാണ് പ്രജ്വലിനെ സസ്‌പെൻഡ് ചെയ്തത്.
സസ്പെന്‍ഷന്‍ കാലയളവ് എസ്‌ഐടി അന്വേഷണത്തിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ചിരിക്കുമെന്നാണ് ജെഡിഎസ് നേതൃത്വം അറിയിച്ചത്. പ്രജ്വലിനും പിതാവ് രേവണ്ണയ്ക്കുമെതിരെ പീഡനക്കേസ് വന്നതോടെ വലിയ പ്രതിഷേധങ്ങള്‍ക്കാണ് പാർട്ടിക്കുള്ളില്‍ വഴി തെളിച്ചിരിക്കുന്നത്. ഇരുവരെയും പുറത്താക്കണമെന്ന് എം.എല്‍.എ.മാര്‍ പരസ്യമായി ആവശ്യപ്പെട്ടതോടെയാണ് നടപടിയെടുത്തത്.