ടി20 ലോകകപ്പ് ടീമില്‍ സഞ്ജു സാംസണും; രോഹിത് ശര്‍മ്മ നയിക്കും
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ മലയാളി താരം സഞ്ജു സാംസണും. ഇന്ന് പ്രഖ്യാപിച്ച ടീമില്‍ വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജുവെത്തിയത്. സഞ്ജുവിനൊപ്പം റിഷഭ് പന്തും ടീമിലിടം നേടി. രോഹിത് ശർമ്മ നയിക്കുന്ന ടീമില്‍ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ്. യുസ്വേന്ദ്ര ചഹലിനും ടീമില്‍ ഇടം നേടി.
ഐപിഎല്ലിലെ മോശം പ്രകടനം കെഎല്‍ രാഹുലിന് തിരിച്ചടിയായി. രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഐപിഎല്ലില്‍ പുറത്തെടുത്ത മിന്നുന്ന പ്രകടനാണ് സഞ്ജുവിന് ലോകകപ്പ് ടീമില്‍ ഇടം നേടികൊടുത്തത്. രാജസ്ഥാൻ റോയല്‍സ് താരം യൂസ്വേന്ദ്ര ചാഹലും ടീമിലെത്തി.
ചാഹലിനെ കൂടാതെ കുല്‍ദീപ് യാദവും സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ടീമിലെത്തി. അക്‌സർ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവർ സ്പിൻ ഓള്‍റൌണ്ടർമാരായുണ്ട്. ജൂണ്‍ അഞ്ചിന് അയര്‍ലണ്ടിനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാനെതിരെ ജൂണ്‍ ഒമ്പതിനും അമേരിക്കയ്‌ക്കെതിരെ ജൂണ്‍ 12 നും കാനഡക്കെതിരെ ജൂണ്‍ 15 നും ഇന്ത്യ കളിക്കും.