തായ്‌ലൻഡില്‍ പാരാഗ്ളൈഡിംഗിനിടെ അപകടം; മലയാളി അധ്യാപിക മരിച്ചു
തായ്‌ലൻഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടത്തില്‍പെട്ട മലയാളി അധ്യാപിക മരിച്ചു. കോട്ടയം ചീരഞ്ചിറ സർക്കാർ യു പി സ്‌കൂളിലെ പ്രധാനാധ്യാപികയായ റാണി മാത്യുവാണ് മരിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അപകടത്തില്‍ പരിക്കേറ്റ് റാണി ചികിത്സയില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്‌ച കഴിഞ്ഞായിരിക്കും മൃതദേഹം നാട്ടില്‍ എത്തിക്കുകയെന്ന് ബന്ധുക്കള്‍ അറിയിച്ചു.