സലാലയില്‍ മലയാളി കുഴഞ്ഞ് വീണ് മരിച്ചു
തിരുവനന്തപുരം സ്വദേശി ഒമാനിലെ സലാലയില്‍ കുഴഞ്ഞ് വീണ് മരിച്ചു. ശാന്തിനഗർ തിരുമലയിലെ പത്മരാമത്തില്‍ അശോക് (54) ആണ് തുംറൈത്തിലെ താമസ സ്ഥലത്ത് മരിച്ചത്. പ്രമുഖ സ്വകാര്യ കമ്പനിയില്‍ കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: മിനി. മക്കള്‍: അശ്വിൻ, അവിനാഷ്.
അവധി കഴിഞ്ഞ് ശനിയാഴ്ചയാണ് ഇദ്ദേഹം നാട്ടില്‍ നിന്നെത്തിയത്. സുല്‍ത്താൻ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ടിസ ഭാരവാഹികള്‍ അറിയിച്ചു.