കണ്ണൂരിൽ ഭിന്നശേഷിക്കാരനെ അടിച്ചുകൊന്നു; സഹോദരീപുത്രൻ അറസ്റ്റിൽ

കണ്ണൂർ: ഉദയഗിരിയിലെ തൊമരക്കാട്ട് ഭിന്നശേഷിക്കാരനെ സഹോദരീപുത്രൻ അടിച്ചുകൊന്നു. രണ്ടുകാലുകൾക്കും സ്വാധീനമില്ലാത്ത ദേവസ്യ കുമ്പുക്കൽ (76) എന്നയാളാണ് കൊല്ലപ്പെട്ടത്. കോടാലി കൊണ്ട് വെട്ടി കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെ ആയിരുന്നു സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് മുക്കോലയിൽ താമസിക്കുന്ന ഷൈൻ മോനെ ആലക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കിനെത്തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
രാത്രി ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ദേവസ്യ മരിച്ചുകിടക്കുന്നത് കണ്ടത്. ഇവർ പിന്നീട് പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷൈൻ മോനെ കസ്റ്റഡിയിൽ എടുത്തത്.