മലയാളി യുവാവ് ബെംഗളൂരുവില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു
ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. പാലക്കാട് ചളവറ സ്വദേശി അഷറഫ് ടി (20) ആണ് മരിച്ചത്. ഹൊസ്കൊട്ടയിലെ ബേക്കറി കടയില്‍ ഒരു വർഷത്തോളമായി ജോലി ചെയ്തുവരികയായിരുന്നു. ചൊവ്വാഴ്ച്ച അർദ്ധരാത്രി ടെറസിനു മുകളിൽ നിന്ന് കാൽ വഴുതി വീണ് വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റാണ് മരിച്ചത്.
മൃതദേഹം ഹൊസ്കൊട്ട സര്‍ക്കാര്‍ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. പിതാവ് ഇർഫാൻ. മാതാവ് ഫാത്തിമ. സഹോദരൻ അൽത്താഫ്.