മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവില്‍ സ്വകാര്യ കമ്പനിയിൽ എച്ച്.ആർ മാനേജറായി ജോലി ചെയ്യുന്ന മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവല്ല സ്വദേശി വൈശാഖ് ശ്രീനിവാസ് (29) നെയാണ് ഹുളിമാവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം വിക്ടോറിയ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം ബെംഗളൂരു കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. അച്ഛൻ കെ.ശ്രീനിവാസ്. അമ്മ വാത്സല്യ.