മലയാളി യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
ബെംഗളൂരു : മലയാളി യുവാവിനെ ബെംഗളൂരുവിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാവേലിക്കര ചെട്ടിക്കുളങ്ങര സ്വദേശി രാജേഷാണ് (35) മരിച്ചത്. കഴിഞ്ഞ ദിവസം കലാസിപാളയത്ത് ലോഡ്ജിൽ തൂങ്ങി മരിക്കുകയായിരുന്നു. ഒന്നരവർഷത്തോളമായി ബെംഗളൂരുവിൽ പ്ലംബിങ് ജോലികൾ ചെയ്തുവരുകയായിരുന്നു. അച്ഛൻ: രാമകൃഷ്ണൻ.അമ്മ: ശ്യാമള. സഹോദരങ്ങൾ: സന്തോഷ്, സുബി. മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമമുണ്ടെങ്കിൽ ദയവായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.
- Karnataka : Sahai (24-hour): 080 65000111, 080 65000222
- Tamil Nadu : State health department’s suicide helpline: 104
- Sneha Suicide Prevention Centre : 044-24640050 (listed as the sole suicide prevention helpline in Tamil Nadu)
- Andhra Pradesh : Life Suicide Prevention: 78930 78930
- Roshni : 9166202000, 9127848584
- Kerala : Maithri: 0484 2540530, Chaithram: 0484 2361161(Both are 24-hour helpline numbers)
- Telangana : State government’s suicide prevention (tollfree): 104, Roshni: 040 66202000, 6620200, SEVA: 09441778290, 040 27504682 (between 9 am and 7 pm)