കൊച്ചി സ്മാർട് സിറ്റിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ അപകടം; ഒരു മരണം, അഞ്ചുപേർ ആശുപത്രിയിൽ
കൊച്ചി: കൊച്ചി സ്മാര്‍ട് സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബിഹാര്‍ സ്വദേശി ഉത്തം ആണ് മരിച്ചത്. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍മിച്ച താത്കാലിക ഇരുമ്പ് ഫ്രെയിം തകര്‍ന്നുവീണാണ് അപകടം ഉണ്ടായത്.
24 നില കെട്ടിടത്തിന്റെ മിനുക്ക് പണികൾക്കായാണ് ഇരുമ്പ് ഫ്രെയിം നിർമിച്ചത്. ഇതിൽക്കയറിനിന്ന് ജോലി ചെയ്യുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഫ്രെയിം തകർന്നതോടെ തൊഴിലാളികൾ താഴേയ്ക്ക് പതിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെല്ലാം ഇതര സംസ്ഥാന തൊഴിലാളികളാണ്. ഗോവണിക്കുണ്ടായ ബലക്ഷയമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം അപകടത്തിൽ പരുക്കേറ്റ അഞ്ചുപേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.