മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ച് അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു, നാലു പേരെ രക്ഷപ്പെടുത്തി
പൊന്നാനി: മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. മത്സ്യത്തൊഴിലാളി പൊന്നാനി പള്ളിപ്പടി സ്വദേശി പിക്കിന്‍റെ ഗഫൂർ (46), സ്രാങ്ക് അഴീക്കൽ സ്വദേശി കുറിയാമാക്കാനകത്ത് അബ്ദുൽസലാം (39) എന്നിവരാണ് മരിച്ചത്. നാലു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.
സാഗർ യുവരാജ് എന്ന കപ്പലാണ് ബോട്ടിൽ ഇടിച്ചത്. ചാവക്കാട് മുനമ്പിൽ നിന്നും 2 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബോട്ട് തകർന്നതോടെ രണ്ട് തൊഴിലാളികളെ കാണാതാവുകയായിരുന്നു. ഇടക്കഴിയൂർ ഭാഗത്തുനിന്നും പടിഞ്ഞാറ് കടലിൽ നിന്നാണ് ഇവരുടെ മൃതദേഹം കിട്ടിയത്. മത്സ്യത്തൊഴിലാളികളും നാവികസേനയുമാണ് തിരച്ചിൽ നടത്തിയത്.