ആര്യ രാജേന്ദ്രന് നേരെ സൈബര്‍ ആക്രമണം രൂക്ഷം; പരാതി നല്‍കി
കെഎസ്‌ആർടിസി ബസ് ഡ്രൈവറുമായുണ്ടായ തർക്കത്തിന് പിന്നാലെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം രൂക്ഷം. മേയറുടെ ഔദ്യോഗിക വാട്ട്സാപ് നമ്പറിലേക്ക് അടക്കം നിരവധി അശ്ലീല സന്ദേശങ്ങള്‍ എത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലും മേയർക്ക് എതിരെ അധിക്ഷേപം വ്യാപകമാണ്.
ഇതോടെ പോലീസ് മേധാവിക്കും മ്യൂസിയും പോലീസിനും നഗരസഭാ സെക്രട്ടറി പരാതി നല്‍കി. കെഎസ്‌ആർടിസി ഡ്രൈവർ യദുവുമായി ഉണ്ടായ വാക്കേറ്റത്തിന് പിന്നാലെ മേയർ നല്‍കിയ പരാതി പ്രകാരം കേസെടുത്തിരുന്നു. അതേസമയം സംഭവ സ്ഥലത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. കെഎസ്‌ആർടിസി ബസിന് കുറുകെ കാറിട്ട ശേഷമായിരുന്നു വാക്പോര്.
ശനിയാഴ്ച രാത്രി 9.45-ന് പാളയം സാഫല്യം കോംപ്ലക്സിന് മുന്നിലെ സിഗ്നലിലാണ് സംഭവം. പ്ലാമൂട് – പിഎംജി റോഡില്‍ ബസും കാറും സമാന്തരമായി വരുന്നതും ഒടുവില്‍ പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. നേരത്തെ ബസ് തടഞ്ഞില്ലെന്ന് മേയർ പറഞ്ഞിരുന്നു.