കാറും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം
![](https://newsbengaluru.com/wp-content/uploads/2024/05/FotoJet-6-18-750x430.jpg)
ബെംഗളൂരു: ബെംഗളൂരുവിൽ കാറും കൂട്ടിയിടിച്ച് ഒരു മരണം. ബന്നാർഘട്ട റോഡിൽ സകലവാരയ്ക്ക് സമീപം തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ബൈക്ക് യാത്രികനായ പ്രതാപ് (26) ആണ് മരിച്ചത്. പ്രതാപ് സുഹൃത്തിനൊപ്പം പോകുമ്പോഴായിരുന്നു അപകടം. എതിർദിശയിൽ നിന്ന് വന്ന കാർ ഇരുവരും സഞ്ചരിച്ച ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പ്രതാപ് റോഡിലേക്ക് തെറിച്ചുവീണു. സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകടം നടന്നയുടൻ കാർ ഡ്രൈവർ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. സംഭവത്തിൽ ബന്നാർഘട്ട ട്രാഫിക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.