ബെംഗളൂരു – മൈസൂരു എക്സ്പ്രസ്‌വേയിൽ എഐ കാമറകൾ ഉടൻ

Post ad banner after image

ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ്‌ വേയിൽ (ദേശീയപാത 275) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കാമറകൾ ഉടൻ സ്ഥാപിക്കും. 60 എഐ ബേസ്ഡ് കാമറകളാണ് ഈ പാതയിൽ സ്ഥാപിക്കുന്നത്. ഇതിന്റെ ജോലികൾ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ശേഷിയടക്കമുള്ള കാമറകളാണ് സ്ഥാപിക്കുന്നത്.

പാതയിലെ തന്ത്രപ്രധാനമായ മേഖലകളിലാണ് കാമറകൾ സ്ഥാപിക്കുക. സോളാർ പാനലുകൾ സഹിതമുള്ള ഈ കാമറകൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ ഊർജ്ജം സ്വയം ഉൽപ്പാദിപ്പിക്കും. രണ്ട് വശങ്ങളിൽ നിന്നും കാമറാ പോളുകൾ ഉയർന്നു കഴിഞ്ഞു. ഓരോ കമാനത്തിലും 5 കാമറ വീതമാണുള്ളത്. ഓരോ ലേനിലെയും സ്പീഡ് ലിമിറ്റ് അടക്കമുള്ളവ ഈ പോളുകളിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. എക്സ്പ്രസ്‌ വേയിൽ ലേൻ സ്പീഡ് ലിമിറ്റ് ലംഘിക്കുന്നവർക്കും ഇതോടെ പണികിട്ടും.

നിലവില്‍ അഞ്ച് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ കാമറകൾ മാത്രമാണ് ഈ പാതയിലുള്ളത്. ഇവ സ്ഥാപിച്ചതിനു ശേഷം തന്നെ അമിതവേഗതയെ വലിയ തോതിൽ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. അറുപതോളം ക്യാമറകൾ കൂടി സ്ഥാപിക്കപ്പെടുന്നതോടെ നിരീക്ഷണം കൂടുതൽ കാര്യക്ഷമമാകും.
Post Box Bottom AD3 S vyasa
Post Box Bottom AD4 ocean

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


Leave a comment
error: Content is protected !!