വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ചു

ന്യൂഡല്‍ഹി: ബോംബ് ഭീഷണിയുണ്ടായതിനെ തുടർന്ന് ഡൽഹിയിൽ നിന്ന് വാരാണസിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ നിന്നുള്ള യാത്രക്കാരെ ഒഴിപ്പിച്ചു. വിമാനം കൂടുതൽ പരിശോധനയ്ക്കായി വിമാനത്താവളത്തിലെ ഐസൊലേഷൻ ബേയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. വ്യോമയാന സുരക്ഷ ഉദ്യോഗസ്ഥരും ബോംബ് നിർവീര്യമാക്കുന്ന സംഘവും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
രാവിലെ 5 മണിയോടടുത്താണ് ബോംബ് ഭീഷണി സന്ദേശം എത്തുന്നത്. പിന്നാലെ മുഴുവന്‍ യാത്രക്കാരെയും മാറ്റി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് സിആർപിഎഫ് അറിയിച്ചു.
VIDEO | Passengers of #IndiGo flight from #Delhi to #Varanasi were evacuated via emergency exit following a bomb threat, earlier today.
The aircraft has been moved to isolation bay and further investigations are being carried out. More details are awaited.
(Source: Third Party) pic.twitter.com/gg8EUKU8U0
— Press Trust of India (@PTI_News) May 28, 2024