വെടിമരുന്ന് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു

ഛത്തീസ്ഗഢിലെ ബെമേത്രയില്‍ വെടിമരുന്ന് ഫാക്ടറിയില്‍ പൊട്ടിത്തെറി. ബെമേത്രയിലെ പിർദ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിലാണ് പൊട്ടിതെറി ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും ആറ് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റവരെയെല്ലാം റായ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണെന്നും എസ് പി യുടെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രി വിജയ് ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു.