കോണ്‍ഗ്രസ് വക്താവ് രാധിക ഖേര പാര്‍ട്ടിവിട്ടു
കോണ്‍ഗ്രസ് വക്താവ് രാധിക ഖേര പാർട്ടിവിട്ടു. കുറച്ചുകാലമായി ഛത്തീസ്ഗഡിലെ പാർട്ടി നേതാക്കളും രാധികയുമായി നിലനിന്നിരുന്ന അസ്വാരസ്യങ്ങള്‍ക്കൊടുവിലാണ് രാജി. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച രാജിക്കത്തില്‍ പാർട്ടിയിനിന്ന് കടുത്ത അപമാനം നേരിട്ടതായി രാധിക പറയുന്നു.
നേരത്തെ പാർട്ടി നേതൃത്വം സ്ത്രീകളെ അപമാനിക്കുന്നുവെന്ന് രാധിക ആരോപിച്ചിരുന്നു. പാര്‍ട്ടിയിലെ പുരുഷമേധാവിത്വമുള്ള നേതാക്കളെ തുറന്നുകാട്ടുമെന്ന് ഖേര അവകാശപ്പെട്ടു. ഛത്തീസ്ഗഡിലെ പാര്‍ട്ടി നേതാക്കളില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായി എന്ന് ചൂണ്ടിക്കാട്ടി താന്‍ നല്‍കിയ പരാതിയില്‍ നീതി ലഭിച്ചില്ലെന്നും അവര്‍ ആരോപിച്ചു.