കെ ചന്ദ്രശേഖര്‍ റാവുവിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണത്തില്‍ നിന്ന് വിലക്കി
ലോക്‌സഭാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തെലങ്കാന മുൻ മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) തലവനുമായ കെ ചന്ദ്രശേഖർ റാവുവിനെ 48 മണിക്കൂർ പ്രചാരണത്തിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി. മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്കെതിരെയുള്ള പരാമര്‍ശത്തിന്റെ പേരിലാണ് 48 മണിക്കൂര്‍ വിലക്ക്. ഇന്ന് രാത്രി എട്ടുമണിക്ക് ചന്ദ്രശേഖര്‍ റാവുവിന്റെ വിലക്ക് നിലവില്‍ വരും. കോണ്‍ഗ്രസ് നേതാവ് ജി നിരഞ്ജന്റെ പരാതിയില്‍ കെ ചന്ദ്രശേഖര്‍ റാവുവിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു.
പാർട്ടിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് നൽകിയ പരാതിയിൽ കമ്മീഷൻ കെസിആറിന് നോട്ടീസും അയച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ അപകീര്‍ത്തികരവും ആക്ഷേപകരവുമായ പരാമര്‍ശങ്ങളാണ് ചന്ദ്രശേഖര്‍ റാവു നടത്തിയതെന്നാണ് പരാതി. പ്രസ്താവന മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസില്‍ ചൂണ്ടിക്കാട്ടി.