ഫോക്‌സ്‌കോൺ ഭൂമി ഇടപാട്; ബെംഗളൂരുവിൽ കർഷക പ്രതിഷേധം


ബെംഗളൂരു: ബെംഗളൂരുവില്‍ ഫോക്സ്‌കോണിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കര്‍ഷക പ്രതിഷേധം. നഷ്ടപരിഹാരം ലഭിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് കര്‍ഷക പ്രതിനിധികള്‍ ഭൂമി ഏറ്റെടുക്കലിനെ എതിര്‍ക്കുന്നത്.

ഉപജീവനത്തിനായി കൃഷിഭൂമിയെ ആശ്രയിക്കുന്നവരാണ് എല്ലാവരെന്നും, നഷ്ടപരിഹാരം ലഭിക്കാത്തിടത്തോളം ഭൂമി ഏറ്റെടുക്കാൻ സമ്മതിക്കില്ലെന്ന് കർഷക സംഘം വ്യക്തമാക്കി. അരവനഹള്ളി, ദൊഡ്ഡഗൊല്ലഹള്ളി, ചപ്പരദഹള്ളി, ബൈരദേനഹള്ളി ഗ്രാമങ്ങളിലായി 867.37 ഏക്കര്‍ ഭൂമിയാണ് കര്‍ണാടക വ്യവസായ മേഖല വികസന ബോര്‍ഡ് (കെഐഎഡിബി ) ഏറ്റെടുത്തത്. ഈ ഭൂമിയില്‍ 300 ഏക്കര്‍ ഫോക്സ്‌കോണിന് അനുവദിച്ചിട്ടുണ്ട്.

ദൊഡ്ഡഗൊല്ലഹള്ളി, ചപ്പരദഹള്ളി വില്ലേജുകളില്‍ ഫോക്സ്‌കോണിന് അനുവദിച്ച ഭൂമിക്ക് ലാന്‍ഡ് അക്വിസിഷന്‍ ഓഫീസറുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ഫെന്‍സിങ് നടത്തുമെന്ന് കെഐഎഡിബി അടുത്തിടെ അറിയിച്ചിരുന്നു. ദേവനഹള്ളി താലൂക്കിലെ കുന്ദന വില്ലേജില്‍ ഫോക്സ്‌കോണിന് അനുവദിച്ച 300 ഏക്കറുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തുക കോടതിയില്‍ കെട്ടിവെക്കുമെന്നും അധികൃതർ പറഞ്ഞു.

സ്ഥലമുടമകള്‍ക്ക് നേരിട്ട് നഷ്ടപരിഹാരം വിതരണം ചെയ്യരുതെന്ന് കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാലാണ് തുക കോടതിയില്‍ കെട്ടിവെക്കുന്നത്. അതേസമയം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നൽകി.


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!