ഡല്‍ഹി ആദായ നികുതി വകുപ്പ് ഓഫീസില്‍ തീപ്പിടുത്തം; ഒരാള്‍ മരിച്ചു, ഏഴ് പേരെ രക്ഷപ്പെടുത്തി

ഡല്‍ഹി ആദായ നികുതി വകുപ്പ് ഓഫീസില്‍ തീപ്പിടുത്തം. സംഭവത്തില്‍ ഒരാള്‍ മരിച്ചു. ഏഴ് പേരെ രക്ഷപ്പെടുത്താനായി. ഡല്‍ഹി സെന്‍ട്രല്‍ റവന്യൂ കെട്ടിടത്തിലെ ആദായ നികുതി ഓഫീസില്‍ ഇന്ന് ഉച്ചക്ക് 2.45 ഓടെയാണ് തീപിടിച്ചതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു. ഡല്‍ഹി പോലീസിന്റെ പഴയ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഓഫിസിന് എതിര്‍ വശത്തുള്ള കെട്ടിടത്തിലാണ് അപകടം സംഭവിച്ചത്. തീപിടിത്തത്തിന്റെ രംഗങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്.
അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. 47കാരനായ ഓഫീസ് സുപ്രണ്ടാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. അഞ്ച് പുരുഷന്‍മാരെയും രണ്ട് സ്ത്രീകളെയും കെട്ടിടത്തില്‍ നിന്നും രക്ഷപ്പെടുത്തി. സംഭവത്തില്‍ ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചു. അതേ സമയം തീപ്പിടുത്തത്തിനുള്ള കാരണം വ്യക്തമല്ല.
Fire breaks out at Income Tax office in ITO area of New Delhi, 21 fire tenders rush to the spot to control the fire.
Going by the count of fire tenders the fire seems to be devastating. #Delhi #IncomeTax
— Neetu Khandelwal (@T_Investor_) May 14, 2024