കുരങ്ങുപനി ബാധിച്ച് അഞ്ച് വയസുകാരി മരിച്ചു
ബെംഗളൂരു: കർണാടകയിൽ കുരങ്ങുപനി ബാധിച്ച് അഞ്ച് വയസുകാരി മരിച്ചു. ഉത്തര കന്നഡ സിദ്ധാപുര താലൂക്കിൽ നിന്നുള്ള കുട്ടിയാണ് മരിച്ചത്. അരേന്ദൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒന്നിലധികം അവയവങ്ങൾ തകരാറിലായതിനെ തുടർന്നാണ് മരണം. ഇതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം ഒമ്പതായി.
ഉത്തര കന്നഡ ജില്ലയിലെ മലനാട് ഭാഗത്ത് കുരങ്ങുപനി വീണ്ടും വ്യാപകമാകുകയാണ്. കഴിഞ്ഞ മാസമാണ് പനി ബാധിച്ച കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസാമ്പിളുകൾ പരിശോധിച്ചതിൽ നിന്നും കുരങ്ങുപനി സ്ഥിരീകരിക്കുകയായിരുന്നു. സിദ്ധാപുര താലൂക്കിൽ മാത്രം 90 കുരങ്ങുപനി കേസുകളും മറ്റ് ജില്ലകളിലായി ഇതുവരെ 99 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.