Home page lead banner

‘വാലറ്റ് ആപ്പ്’ ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ

Post ad banner after image

ഡിജിറ്റല്‍ വാലറ്റ് ആപ്ലിക്കേഷനായ വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍. രാജ്യത്തെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ് വാലറ്റ് ആപ്പ് ലഭ്യമാവുക. ഡിജിറ്റല്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള ഒരു കണ്ടെയ്നർ ആപ്പ് ആണ് ഗൂഗിൾ വാലറ്റ്. ഡിജിറ്റല്‍ കാര്‍ കീ, മൂവി ടിക്കറ്റുകള്‍, റിവാര്‍ഡ് കാര്‍ഡുകള്‍ എന്നിവയെല്ലാം സൂക്ഷിക്കാന്‍ ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം.

പ​ണ​മി​ട​പാ​ട​ല്ലാ​ത്ത ഡി​ജി​റ്റ​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യാ​ണ് ഈ ​ആ​പ്പ്. ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ​ നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. വി​യ​ർ ഒ.​എ​സ്, ഫി​റ്റ്ബി​റ്റ് ഒ.​എ​സ് എ​ന്നി​വ​യി​ലും ആ​പ്പ് ല​ഭ്യ​മാ​ണ്. ഐഫോണില്‍ വാലറ്റ് ആപ്പ് അവതരിപ്പിക്കില്ലെന്നാണ് വിവരം. ഇന്ത്യയില്‍ ലഭ്യമായ കൂടുതല്‍ സേവനങ്ങള്‍ ഗൂഗിളുമായി സഹകരിക്കുന്നതോടെ വാലറ്റ് ആപ്പ് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രയോജനകരമാവും.

ഗൂഗിള്‍പേ സ്വീകരിക്കുന്ന ഇടങ്ങളിൽ വേഗത്തില്‍ പണമടയ്ക്കുന്നതിനായി ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഗൂഗിള്‍ വാലറ്റില്‍ ശേഖരിക്കാനാകും. യഥാര്‍ഥ കാര്‍ഡ് നമ്പര്‍ ഒരിക്കലും പണമടയ്ക്കുന്നവരുമായി പങ്കിടില്ല. ലോഗിന്‍ സുര​ക്ഷയ്ക്ക് വേണ്ടി രണ്ട് ഘട്ട പരിശോധന ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോൺ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ നിങ്ങളുടെ വിവരങ്ങള്‍ എടുത്തു കളയാൻ റിമോട് ഡാറ്റ ഇറേസ്, കാര്‍ഡ് വിശദാംശങ്ങള്‍ പരിരക്ഷിക്കുന്നതിന് പേമെന്റ് കോഡുകളുടെ എന്‍ക്രിപ്ഷന്‍ എന്നിവയും ഉണ്ട്. 80 രാ​ജ്യ​ങ്ങ​ളി​ൽ വാ​ല​റ്റ് ആ​പ്പ് ഉ​പ​യോ​ഗത്തിലുണ്ട്.

2024 ജൂണ്‍ മുതല്‍ മിക്ക രാജ്യങ്ങളിലും ഗൂഗിള്‍ പേ ലഭ്യമാകില്ലെന്ന് ഗൂഗിള്‍ സൂചന നല്‍കിയിരുന്നു. ഗൂ​​ഗിൾ പേ വാ​ല​റ്റ് ആ​പ്പു​മാ​യി ല​യി​പ്പി​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളും പു​തി​യ ആപ്പ് പു​റ​ത്തി​റ​ക്കി​യ​തോ​ടെ അ​വ​സാ​നി​ച്ചു.  പേപ്പറില്‍ നിന്ന് ഡിജിറ്റലിലേക്കുള്ള യാത്ര സുഗമമാക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്ന് ആന്‍ഡ്രോയിഡ് ജിഎമ്മും ഇന്ത്യ എഞ്ചിനീയറിങ് ലീഡുമായ റാം പാ​പ​ട്‍ല പറഞ്ഞു. പിവിആര്‍ ഇനോക്‌സ്, മേക് മൈ ട്രിപ്പ്, എയര്‍ ഇന്ത്യ, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ബിഎംഡബ്ല്യൂ ഉള്‍പ്പടെ 20 സ്ഥാപനങ്ങള്‍ വാലറ്റിന് വേണ്ടി ഗൂഗിളുമായി സഹകരിക്കുന്നുണ്ട്. കൂടുതല്‍ സ്ഥാപനങ്ങള്‍ ഭാവിയില്‍ പങ്കാളികളാവും. അതേസമയം പ​ണ​മി​ട​പാ​ടു​ക​ൾ​ക്കാ​യു​ള്ള പ്രാ​ഥ​മി​ക ആ​പ്പാ​യി ഇ​ന്ത്യ​യി​ൽ ഗൂഗിൾ ​പേ തു​ട​രു​മെ​ന്നും  റാം ​പാ​പ​ട്‍ല പ​റ​ഞ്ഞു.
Post Box Bottom AD1
Post Box Bottom AD3
Post Box Bottom AD4

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


Leave a comment
error: Content is protected !!