യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്; ജെഡിഎസ് നേതാവ് എച്ച്. ഡി. രേവണ്ണ കസ്റ്റഡിയിൽ
ബെംഗളൂരു: ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ തട്ടികൊണ്ടുപോയ കേസില്‍ ജെഡിഎസ് എംഎല്‍എയും എച്ച്.ഡി. ദേവെഗൗഡയുടെ മകനുമായ എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍. ദേവെഗൗഡെയുടെ പത്മനാഭനഗറിലെ വീട്ടില്‍ നിന്നാണ് രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡിയിലെടുത്തത്.
രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന ബെംഗളൂരുവിലെ പ്രത്യേക കോടതി തള്ളിയതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. മകന്‍ പ്രജ്വല്‍ രേവണ്ണയ്ക്ക് എതിരായ ലൈംഗിക പീഡന കേസിലും രേവണ്ണ പ്രതിയാണ്. പ്രജ്വലിന്റെ ജാമ്യഹര്‍ജിയും കോടതി തള്ളിയിട്ടുണ്ട്.
നേരത്തെ, രേവണ്ണയുടെ വീട്ടിലെത്തിയ എസ്‌ഐടി സംഘത്തെ അദ്ദേഹത്തിന്റെ അനുയായികള്‍ തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഹോളനരസിപുരയിലെ രേവണ്ണയുടെ വീട്ടില്‍ റെയ്ഡിനെത്തിയ അന്വേഷണസംഘത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.
രേവണ്ണയ്‌ക്കെതിരെ എസ്‌ഐടി രണ്ടാമതും ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. രേവണ്ണയും രാജ്യം വിടാന്‍ ആലോചിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് രണ്ടാമതും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതേസമയം, രാജ്യം വിട്ട പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ സിബിഐ ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കും.
#WATCH | Karnataka: JD(S) leader HD Revanna taken into custody by SIT officials in connection with a kidnapping case registered against him at KR Nagar police station, in Bengaluru.
More details awaited. pic.twitter.com/9ciIjhlmmu
— ANI (@ANI) May 4, 2024