നാല് ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ് തുടരും; പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച വരെ അവധി


കേരളത്തില്‍ ഉഷ്ണതരംഗം കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 6 വരെ അവധി പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ടെക്നിക്കൽ സ്കൂൾ വിദ്യാർഥികൾക്കുള്ള ക്ലാസുകൾ പൂർണ്ണമായും ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. എൻസിസി, എൻഎസ്എസ് എന്നിവയുടെ പകൽസമയത്തെ പരിശീലനം, പരേഡ്, ഡ്രിൽ തുടങ്ങിയവ ഒഴിവാക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.

അതേസമയം സംസ്ഥാനത്ത് നാല് ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് തുടരുകയാണ്. ഇടുക്കി, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പാലക്കാട്, കോഴിക്കോട്, തൃശൂർ, ആലപ്പുഴ ജില്ലകളിലാണ് ഉഷ്ണ തരംഗ മുന്നറിയിപ്പുള്ളത്. പാലക്കാട് ജില്ലയിൽ 40ഡിഗ്രി സെൽഷ്യസ് വരെയും മറ്റു മൂന്ന് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയരാൻ സാധ്യത ഉണ്ട്.

ഇതിന് പുറമേ 12 ജില്ലകളിൽ പ്രത്യേക താപനില മുന്നറിയിപ്പായ യെല്ലോ അലേർട്ട് നൽകി. ആലപ്പുഴയിൽ രാത്രികാല താപനില മുന്നറിയിപ്പും പ്രഖ്യാപിച്ചു.

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്നലെ പാലക്കാട് ജില്ലയിൽ 40°സെൽഷ്യസിന് മുകളിൽ താപനില രേഖപ്പെടുത്തി. 40.4 ഡിഗ്രി സെൽഷ്യസ് ആണ് ഇന്നലെ പാലക്കാട് അനുഭവപ്പെട്ട ചൂട്. സാധാരണയെക്കാൾ 4.4 ഡിഗ്രി സെൽഷ്യസ് കൂടുതൽ ആണിത്. കഴിഞ്ഞ 12 ദിവസത്തിൽ 10 ദിവസവും പാലക്കാട് 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയത്.

കേരളത്തിലെ സാഹചര്യത്തിന് സമാനമായി തമിഴ്നാട്ടിലും കൊടുംചൂട് തുടരുകയാണ്. ചരിത്രത്തിൽ ആദ്യമായി ചൂട് കൂടിയതിനാൽ തമിഴ് നാട്ടിലെ ഏഴ് ജില്ലകളിൽ ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. മൂന്ന് ദിവസത്തേക്കാണ് മുന്നറിയിപ്പുള്ളത്. കരൂർ പരമതിയിൽ ഇന്നലെ 44.3 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി.

 

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!