കേരളത്തിൽ അതിവേഗ റോഡ് ഇടനാഴി വരുന്നു; തിരുവനന്തപുരം മുതൽ അങ്കമാലിവരെ പദ്ധതി


കൊച്ചി: കേരളത്തിൻ്റെ ഗതാഗത സൗകര്യങ്ങളിൽ ഏറെ മാറ്റം വരുത്തിയേക്കാവുന്ന പുതിയ റോഡ് ഇടനാഴിയെത്തുന്നു. ഏറെ തിരക്കുള്ള മധ്യകേരളവും തെക്കൻ കേരളവും ബന്ധിപ്പിച്ചുള്ള റോഡ് ഇടനാഴിക്കാണ് സാധ്യതകൾ ശക്തമാകുന്നത്. കേന്ദ്ര സർക്കാരിൻ്റെ മുന്നിലുണ്ടായിരുന്ന തിരുവനന്തപുരം – അങ്കമാലി പാത അതിവേഗ ഇടനാഴിയാക്കി മധ്യകേരളവും തെക്കൻ കേരളവും ബന്ധിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

പദ്ധതിയോട് കേന്ദ്ര സർക്കാരിന് അനുകൂല നിലപാടാണുള്ളത്. കേന്ദ്ര ഉപരിതല മന്ത്രാലയത്തിൻ്റെ വിഷൻ 2047ൽ ഉൾപ്പെടുത്തി പദ്ധതി അതിവേഗത്തിലാക്കാനുള്ള നീക്കമാണുള്ളത്. ഇതിൻ്റെ ഭാഗമായുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയാക്കി ദേശീയപാത അധികൃതർ റോഡ് മന്ത്രാലയത്തിന് കൈമാറി. പദ്ധതി യാഥാർഥ്യമായാൽ മധ്യകേരളത്തിലെ ജില്ലകളിലേക്കും തിരിച്ചു അതിവേഗം തെക്കൻ ജില്ലകളിൽ നിന്ന് എത്തിച്ചേരാനാകും.

മുൻപ് നിർദേശിച്ചിരുന്ന അലൈൻമെൻ്റിൽ നിന്ന് നേരിയ മാറ്റങ്ങളും വ്യത്യാസങ്ങളും വരുത്തിയാണ് തിരുവനന്തപുരം – അങ്കമാലി അതിവേഗ ഇടനാഴി. റോഡുകളിലെ തിരക്കും മറ്റും കണക്കിലെടുത്ത് നാലുവരിയായി പാത നിർമിക്കാനാണ് നിലവിലെ തീരുമാനം. നിർദിഷ്ട തിരുവനന്തപുരം റിങ് റോഡിൽ നിന്ന് ആരംഭിച്ച് അങ്കമാലി ബൈപാസിൽ അവസാനിക്കും. അതേസമയം പാത കടന്നു പോകുന്ന പ്രദേശങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ വിശദമാക്കിയിട്ടില്ല.

നാലുവരി പാതയായതിനാൽ തന്നെ 205 കിലോമീറ്റർ റോഡിനായി ഏകദേശം 950 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതായി വരുമെന്നതാണ് കടമ്പ. സർവേ ഉൾപ്പെടെയുള്ള നടപടികൾ നടക്കുന്ന ശബരിമല വിമാനത്താവളത്തിന് സമീപത്തുകൂടി മധ്യകേരളത്തിലെ മലയോര മേഖലകളെ ബന്ധിപ്പിച്ചാകും പാത കടന്നുപോകുകയെന്ന പ്രത്യേകതയുമുണ്ട്.

2047-ടെ രാജ്യത്ത് 50,000 കിലോമീറ്റർ ആക്സസ് കൺട്രോൾഡ് ദേശീയപാതകൾ നിർമിക്കുന്നതാണ് പദ്ധതി. ഇതിലൊന്നാണ് കേരളത്തിന് ലഭിക്കുക. ഇതിൽ എക്സിറ്റ് പോയന്റുകൾ കുറവാകും. സഞ്ചരിക്കുന്ന ദൂരത്തിനുമാത്രം ടോൾ നൽകിയാലും മതി. ജി.പി.എസ്. അധിഷ്ഠിത ടോൾ സംവിധാനമാണ് ഇത്തരം റോഡുകളിൽ ആവിഷ്കരിക്കുക.


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!