മെയ് ഒമ്പത് വരെ ബെംഗളൂരുവിൽ മഴ മുന്നറിയിപ്പ്
ബെംഗളൂരു: ബെംഗളൂരുവിൽ മെയ് ഒമ്പത് വരെ മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). 162 ദിവസം വരൾച്ചയിൽ കഴിയുകയായിരുന്ന ബെംഗളുരൂ നഗരത്തിൽ കഴിഞ്ഞ ദിവസമാണ് മഴ ലഭിച്ചത്. എന്നാൽ രണ്ട് ദിവസത്തെ മഴയ്ക്കു ശേഷം പൊതുവെ വരണ്ട കാലാവസ്ഥയാണ് കാണുന്നത്. എങ്കിലും മെയ് ആറ് മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറിൽ നേരിയ മഴ ലഭിച്ചിരുന്നു. ബെംഗളൂരു അർബനിൽ പരമാവധി താപനില 37.6 ഡിഗ്രി സെൽഷ്യസാണ്. കുറഞ്ഞ താപനില 24.1 ഡിഗ്രി സെൽഷ്യസും. ബെംഗളൂരു റൂറലില്‍ പരമാവധി താപനില 39.2 ഡിഗ്രി സെൽഷ്യസും, കുറഞ്ഞ താപനില 24.4 ഡിഗ്രി സെല്‍ഷ്യസുമാണ്.
മെയ് ആറിന് ബെംഗളൂരു റൂറലിലും അർബനിലും ഭാഗികമായി മേഘാവൃതമായിരിക്കും ആകാശമായിരിക്കുമെന്ന് വകുപ്പ് അറിയിച്ചിട്ടുണ്ട്. താപനില പരമാവധി 39 ഡിഗ്രി സെൽഷ്യസായിരിക്കും. കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസും.