മദ്ദൂരിലെ ജനവാസമേഖലയിലിറങ്ങി കാട്ടാനക്കൂട്ടം

ബെംഗളൂരു : മാണ്ഡ്യ മദ്ദൂര്‍ താലൂക്കിലെ ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. തിങ്കളാഴ്ച രാവിലെയാണ് ആറ് ആനകളടങ്ങിയ കൂട്ടം പ്രദേശത്തെത്തിയത്. പിന്നീട് ഇവ ഹോളെ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള ഷിംഷ നദിയിലിറങ്ങി. പ്രദേശവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഏറെ നേരത്തെ പ്രയത്‌നത്തിനൊടുവിലാണ് ആനകളെ വനത്തിലേക്ക് തിരിച്ചുവിട്ടത്.
A herd of six elephants play in Shimsha River waters, near Sri Holeanjaneyaswamy temple in Maddur town of Mandya district on May 27…
Video by Prajavani Maddur stinger M R Ashok Kumar…#wild #wildlife #elephants #mananimalconflict pic.twitter.com/cLJe4nfSId— Sathish Kumar (@satishDHmdy) May 27, 2024
ഇതിനിടെ നിരവധി പേർ ആനക്കൂട്ടത്തെക്കാണാൻ സ്ഥലത്തെത്തി. ആനകളുടെ ഫോട്ടോയെടുക്കാൻ തടിച്ചുകൂടാൻ തുടങ്ങിയതോടെ സുരക്ഷസംബന്ധിച്ച ആശങ്കകൾക്കിടയാക്കി. മലവള്ളി താലൂക്കിലെ ഹലഗൂർ വനമേഖലയിൽ നിന്നാണ് ആനക്കൂട്ടമെത്തിയതെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ഈ മാസം ഇത് രണ്ടാം തവണയാണ് ആനക്കൂട്ടം സമീപ വനത്തിൽ നിന്ന് മദ്ദൂരില്‍ പ്രവേശിക്കുന്നത് . 2023-24 വർഷത്തിൽ 14 തവണയാണ് ആനക്കൂട്ടം എത്തിയത്.