നീറ്റ് പരീക്ഷ; 23 ലക്ഷത്തോളം വിദ്യാർഥികള്‍ പരീക്ഷ എഴുതി
രാജ്യത്തെ മെഡിക്കല്‍ അനുബന്ധ ബിരുദ കോഴ്സ് പ്രവേശനത്തിനായുള്ള നീറ്റ് – യുജി പരീക്ഷ സമാപിച്ചു. കർശന പരിശോധനക്ക് പിന്നാലെയായിരുന്നു പരീക്ഷ. ഉച്ചയ്ക്ക് 2 മുതല്‍ 5.20 വരെ ആയിരുന്നു പരീക്ഷ സമയം. 5.30 ഓടെയാണ് പരീക്ഷ ഹാളില്‍ നിന്ന് വിദ്യാർഥികള്‍ പുറത്തുവന്നത്.
രാജ്യത്തിനകത്തും പുറത്തുമായി 23,ലക്ഷത്തോളം പേരാണ് നീറ്റ് പരീക്ഷ എഴുതിയത്. കേരളത്തില്‍ 1.44,949 പേരാണ് പരീക്ഷ എഴുതിയത്. 557 കേന്ദ്രങ്ങളിലും വിദേശ രാജ്യങ്ങളിലെ 14 നഗരങ്ങളിലുമാണ് പരീക്ഷാ കേന്ദ്രങ്ങള്‍. കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് വിദ്യാർഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിച്ചത്.
ആഭരണങ്ങള്‍, ഷൂസ്, എന്നിവ ധരിക്കാന്‍ പാടില്ല. സുതാര്യമായ വെള്ളക്കുപ്പി മാത്രമേ പരീക്ഷ ഹാളില്‍ അനുവദിക്കു. എഴുതാനുള്ള പേന പരീക്ഷ കേന്ദ്രത്തില്‍ നിന്നും നല്‍കി. ട്രാൻസ്പരന്റ് കുപ്പിയില്‍ മാത്രമേ ഹാളില്‍ കുടിവെള്ളം എടുക്കാൻ അനുവദിച്ചുള്ളൂ. എ ഐ അധിഷ്ഠിത സി സി കാമറകുളും സജ്ജമാക്കിയിരുന്നു.