നമ്മ മെട്രോ യെല്ലോ ലൈനിൽ പരിശോധന നടത്തി ബിഎംആർസിഎൽ

Post ad banner after image

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിൽ വയടക്ട് പരിശോധന നടത്തി ബിഎംആർസിഎൽ. ട്രാക്ക് വൈദ്യുതീകരണ ജോലികൾ പൂർത്തിയാക്കിയതോടെയാണ്  പരിശോധന ആരംഭിച്ചത്. ആർവി റോഡിനും ബൊമ്മസാന്ദ്രയ്ക്കും ഇടയിലുള്ള റീച്ച്-5ൻ്റെ സിവിൽ ജോലികളും 90 ശതമാനം പൂർത്തിയായിട്ടുണ്ട്.

രണ്ട് വിഭാഗങ്ങളിലായാണ് പരിശോധന നടക്കുന്നത്. ആദ്യഘട്ടത്തിൽ ബിടിഎം ലേഔട്ട് സ്റ്റേഷൻ, ജയദേവ, റാഗിഗുഡ്ഡ, ആർവി റോഡ് സ്റ്റേഷൻ ബഫർ ഏരിയ എന്നിവിടങ്ങളിൽ നിന്ന് 33 കെവി ലൈനുകളും 750 വോൾട്ട് ഡിസി തേർഡ് റെയിലും സ്ഥാപിച്ചു. രണ്ടാം ഘട്ടത്തിൽ ബൊമ്മസാന്ദ്ര, ഹെബ്ബഗോഡി, ഇൻഫോസിസ്, ഇലക്‌ട്രോണിക്‌സ് സിറ്റി മെട്രോ സ്‌റ്റേഷനുകളിലും പരിശോധന നടത്തും.

നേരത്തെ, യെല്ലോ ലൈനിൽ ജനറേറ്ററുകൾ ഉപയോഗിച്ച് ഡ്രൈവറില്ലാ മെട്രോ ട്രെയിനിൻ്റെ ഏതാനും കോച്ചുകൾ ഓടിച്ച് മെട്രോ അധികൃതർ പരിശോധന നടത്തിയിരുന്നു. ഒക്‌ടോബർ അവസാനത്തോടെ യെല്ലോ ലൈനിൽ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം ആരംഭിക്കാനാകുമെന്ന് ബിഎംആർസിഎൽ അധികൃതർ അറിയിച്ചു.

ആർവി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന യെല്ലോ ലൈനിൻ്റെ പ്രവർത്തനം 2021ൽ ആരംഭിക്കാനായിരുന്നു ബിഎംആർസിഎൽ പദ്ധതിയിട്ടത്. പാതയുടെ പണിപൂർത്തിയായെങ്കിലും ട്രെയിനുകൾ ലഭ്യമാകുന്നതിലുള്ള കാലതാമസമാണ് പദ്ധതി ഇഴയാൻ കാരണമായത്. ആദ്യഘട്ടത്തിൽ ആറു ട്രെയിനുകൾ 15 മിനിറ്റ് ഇടവേളയിലാകും പാതയിൽ സർവീസ് നടത്തുക. തുടർന്നുള്ള രണ്ട് മാസങ്ങളിൽ രണ്ട് ട്രെയിനുകൾ കൂടി എത്തുന്നതോടെ ഇടവേള കുറയും.

19 കിലോമീറ്റർ ദൈർഘ്യമുള്ള യെല്ലോ ലൈൻ തുറക്കുന്നതോടെ ഇൻഫോസിസ് ഉൾപ്പെടെ ഐടി കമ്പനികൾ ഏറെയുള്ള ഇലക്ടോണിക് സിറ്റിയിലേക്കും മെട്രോ എത്തും. യെല്ലോ ലൈനിലെ ട്രാക്കുകളുടെ ഇൻസ്റ്റലേഷൻ ഉൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. ഈ മാസം അവസാനം പാതയിൽ ട്രെയൽ റൺ ആരംഭിക്കാൻ ബിഎംആർസിഎൽ തീരുമാനിച്ചിട്ടുണ്ട്. ഏകദേശം 36 പരിശോധനകളാണ് പൂർത്തിയാക്കേണ്ടത്. സെപ്റ്റംബറോടെ എല്ലാ പരിശോധനകളും പൂർത്തിയാക്കാനാണ് ബിഎംആർസിഎൽ ലക്ഷ്യമിടുന്നത്.


Post Box Bottom AD4 ocean
Post Box Bottom josco

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!