ഡല്‍ഹിക്ക് തിരിച്ചടി; ഋഷഭ് പന്തിന് വിലക്കേര്‍പ്പെടുത്തി

ഐ പി എല്ലില്‍ ഡല്‍ഹി നായകൻ ഋഷഭ് പന്തിന് വിലക്കേർപ്പെടുത്തി ബി സി സി ഐ. ഒരു മത്സരത്തിലാണ് വിലക്ക്. രാജസ്ഥാൻ റോയല്‍സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് നടപടി. തുടർച്ചയായ മൂന്നാം തവണയും പിഴവ് വരുത്തിയതോടെയാണ് കടുത്ത നടപടിയിലേക്ക് ബി സി സി ഐ നീങ്ങിയത്.
വിലക്ക് കൂടാതെ പിഴയായി 30 ലക്ഷം രൂപയും അടക്കണം. ഋഷഭ് പന്തിനെ കൂടാതെ ഡല്‍ഹി ടീമിലെ മറ്റ് അംഗങ്ങള്‍ക്കും പിഴ ശിക്ഷയുണ്ട്. ഓരോരുത്തരും 12 ലക്ഷം രൂപ അടക്കണം. ഐപിഎല്‍ പെരുമാറ്റച്ചട്ടം അനുസരിച്ച് ഈ സീസണില്‍ മൂന്നാം തവണയാണ് പന്ത് കുറഞ്ഞ ഓവർ നിരക്കിന്റെ പേരില്‍ നടപടി നേരിടുന്നത്. താരത്തിന് 30 ലക്ഷം രൂപ പിഴയും ഒരു മത്സരത്തില്‍ നിന്ന് വിലക്കുകയും ചെയ്തു. രാജസ്ഥാൻ റോയല്‍സിനെതിരായ മത്സരത്തിലും തെറ്റ് ആവർത്തിച്ചതാണ് വിലക്കിനും പിഴക്കും കാരണമെന്ന് ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചു.
ഇനിയുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചാല്‍ മാത്രമേ ഡല്‍ഹിക്ക് പ്ലേ ഓഫില്‍ പ്രവേശിക്കാൻ സാധിക്കൂ. കുറഞ്ഞ ഓവർ നിരക്കിന്റ പേരില്‍ ചെന്നൈ സൂപ്പർ കിംഗസിനെതിരായ മത്സരത്തിലാണ് ആദ്യം പന്തിന് പിഴ ശിക്ഷ വിധിച്ചത്. കൊല്‍ക്കത്ത നൈറ്റ് റേഡേഴ്‌സിനെതിരായ മത്സരത്തിലും തെറ്റ് ആവർത്തിച്ചതിനെ തുടർന്ന് താരത്തിന് 24 ലക്ഷം രൂപ ശിക്ഷ വിധിച്ചിരുന്നു.