മുൻ കോൺഗ്രസ് എംഎൽസിയുടെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
ബെംഗളൂരു: ബെംഗളൂരുവിൽ മുൻ കോൺഗ്രസ് എംഎൽസിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ്. മുൻ എംഎൽസി എം.സി. വേണുഗോപാലിൻ്റെ ജെപി നഗറിലെ വീട്ടിലാണ് വ്യാഴാഴ്ച ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ അടുത്ത അനുയായിയാണ് എം.സി. വേണുഗോപാൽ.
15 ഐടി ഉദ്യോഗസ്ഥരുടെ സംഘമാണ് ഇന്ന് പുലർച്ചെ മൂന്ന് കാറുകളിലായി കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി പരിശോധന നടത്തിയത്. നിർണായകമായ നിരവധി രേഖകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.