കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; ഐസ് ക്രീം ബോംബുകള്‍ പൊട്ടിത്തെറിച്ചത് പോലീസ് പട്രോളിംഗിനിടെ

കണ്ണൂർ ചക്കരക്കല്ലില്‍ റോഡരികില്‍ ബോംബ് സ്‌ഫോടനം. ബാവോട് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. രണ്ട് ഐസ്‌ക്രീം ബോംബുകളാണ് പൊട്ടിയത്. പോലീസ് പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണു സംഭവം.
പലേരി പൊട്ടൻകാവിലെ ക്ഷേത്ര ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ബി.ജെ.പി പ്രവർത്തകർക്ക് മർദനമേറ്റതായും പരാതിയുണ്ടായിരുന്നു. ഇതിനു പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. പ്രദേശത്ത് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ശക്തമായ പട്രോളിംഗ് ഏർപ്പെടുത്തിയിരുന്നു.
പോലീസ് പട്രോളിംഗിനിടെയാണ് സ്‌ഫോടനം നടന്നത്. പോലീസ് വാഹനം കടന്നുപോകുമ്പോൾ ഏകദേശം 50 മീറ്റർ മുന്നിലേക്ക് മൂന്ന് സ്റ്റീല്‍ ഐസ്‌ക്രീം ബോംബുകള്‍ എറിയുകയായിരുന്നു. ഇതില്‍ രണ്ടെണ്ണം പൊട്ടുകയും ചെയ്തു.