അപകീർത്തികരമായ വാർത്തകൾ; മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താൽക്കാലിക വിലക്ക് നേടി കെ.ഇ.കാന്തേഷ്


ബെംഗളൂരു: തന്നെക്കുറിച്ച് അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താൽക്കാലിക വിലക്ക് നേടി കെ.എസ്. ഈശ്വരപ്പയുടെ മകൻ കെ.ഇ.കാന്തേഷ്. ബെംഗളൂരു കോടതിയിൽ നിന്നാണ് താത്കാലികമായ ഇൻജക്‌ഷൻ ഉത്തരവ് സമ്പാദിച്ചത്. 50 വാർത്തകൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കുമെതിരെയാണ് നടപടി.

ഏപ്രിൽ 27ന് ആറാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജി ഡിപി കുമാരസ്വാമിയാണ് ഉത്തരവുകൾ പുറപ്പെടുവിച്ചത്. കേസിൽ അടുത്ത വാദം കേൾക്കുന്നത് വരെ വിലക്ക് പ്രാബല്യത്തിൽ ഉണ്ടാകും. മാധ്യമങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ടിവി ചാനലുകളിലും പത്രങ്ങളിലും അപകീർത്തികരമായ നിരവധി കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് കാന്തേഷിന് വേണ്ടി അഭിഭാഷകൻ എം. വിനോദ് കുമാർ കോടതിയിൽ വാദിച്ചു. കാന്തേഷിൻ്റെ പ്രതിച്ഛായ തകർക്കാനാണ് മാധ്യമ സ്ഥാപനങ്ങൾ ശ്രമിക്കുന്നതെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന നിർണായക സമയത്താണ് ഈ ശ്രമങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതേതുടർന്ന് അശ്ലീലമായ വീഡിയോകളോ ചിത്രങ്ങളോ ഓഡിയോകളോ സ്‌ക്രീൻ ഷോട്ടുകളോ പ്രക്ഷേപണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് കോടതി താൽക്കാലികമായി വിലക്കിയിട്ടുണ്ട്. ഹാസനിലെ ജെ.ഡി.എസ്. എം.പി. പ്രജ്വൽ രേവണ്ണയുൾപ്പെട്ട അശ്ലീല വീഡിയോകൾ പ്രചരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കാന്തേഷ് കോടതിയെ സമീപിച്ചത്. മെയ് 7ന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ശിവമോഗ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ഈശ്വരപ്പ മത്സരിക്കുന്നത്.


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!