കർണാടക ഹൈക്കോടതി അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി

Post ad banner after image

ബെംഗളൂരു: കർണാടക ഹൈക്കോടതി അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക അഡ്മിനിസ്‌ട്രേറ്റീവ് സർവീസസ് (കെഎഎസ്) ഉദ്യോഗസ്ഥനായ ശിവകുമാറിന്റെ ഭാര്യയും ബെംഗളൂരു സ്വദേശിയുമായ ചൈത്രയാണ് മരിച്ചത്. സഞ്ജയ്നഗറിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് ചൈത്രയുടെ മൃതദേഹം കണ്ടത്.

മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മകളെ നന്നായി നോക്കണമെന്നും ജീവിതം ആസ്വദിക്കണമെന്നും ആവശ്യപ്പെട്ട് ഭർത്താവിനുള്ള സന്ദേശവും മരണക്കുറിപ്പിലുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത്) സെയ്ദുലു അദവത്ത് പറഞ്ഞു. ചൈത്രയുടെ സഹോദരന്റെ പരാതിയിൽ സഞ്ജയ്‌നാഗാർ പോലീസ് കേസെടുത്തു.
Post Box Bottom AD3 S vyasa
Post Box Bottom AD4 ocean

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


Leave a comment
error: Content is protected !!