കർണാടക ആർടിസിയുടെ സെമി സ്ലീപ്പർ ബസിനു തീപിടിച്ചു

ബെംഗളൂരു: ചിക്കമഗളുരുവിൽ ഓടിക്കൊണ്ടിരുന്ന കർണാടക ആർടിസിയുടെ സെമി സ്ലീപ്പർ ബസിനു തീപിടിച്ചു. തരികെരെ താലൂക്കിലെ അജ്ജംപുര ക്രോസിനു സമീപം അർധരാത്രിയോടെയാണ് സംഭവം. സെമി സ്ലീപ്പർ കെഎസ്ആർടിസി ഐരാവത് ബസിനാണ് തീപിടിച്ചത്.
40 യാത്രക്കാരുമായി ശിവമോഗയിൽ നിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ബസിന്റെ പുറകുവശത്ത് നിന്നും പുക ഉയരാൻ തുടങ്ങിയത് ശ്രദ്ധിച്ചാൽ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കി. അൽപസമയത്തിനുള്ളിൽ ബസിനു തീപിടിച്ച് കത്തിനശിച്ചു. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്തു.