കാട്ടാക്കടയില്‍ വൻ തീപിടിത്തം; ഫര്‍ണിച്ചര്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചു
കാട്ടാക്കട നാരുവാമൂട് വൻ തീപിടിത്തം. ഫർണിച്ചർ ഗോഡൗണ്‍ പൂർണമായും കത്തിനശിച്ചു. അമ്മാനൂർകോണത്ത് റിട്ട എസ്‌ഐ വിജയൻ നടത്തുന്ന ഫർണിച്ചർ ഗോഡൗണ്‍ ആണ് കത്തി നശിച്ചത്. ആളപായമില്ല. നെയ്യാറ്റിൻകര കാട്ടാക്കട ഫയർ സ്റ്റേഷനുകളില്‍ നിന്ന് ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വീടിനോട് ചേർന്ന് ഏകദേശം ഒരേക്കർ സ്ഥലത്താണ് ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും ഉള്‍പ്പെടെയുള്ള തടി ഫർണിച്ചറുകള്‍ നിർമിക്കുന്ന ഗോഡൗണ്‍ പ്രവർത്തിച്ചിരുന്നത്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്ന് കടയുടമ പറഞ്ഞു.