കനത്ത മഴ: കേരളത്തിൽ വൈദ്യുതി ഉപയോഗം ഗണ്യമായി കുറഞ്ഞു


മഴ കനത്തതോടെ വൈദ്യുതി ഉപയോഗത്തില്‍ ഗണ്യമായ കുറവ്. 80.6675 ദശലക്ഷം യൂണിറ്റായിരുന്നു ബുധനാഴ്ചയിലെ വൈദ്യുതി ഉപയോഗം. ഈ മാസം ആദ്യം പ്രതിദിന വൈദ്യുതി ഉപയോഗം 115.9485 ദശലക്ഷം യൂണിറ്റ് വരെ ഉയർന്ന് റെക്കാർഡിലെത്തിയിരുന്നു. ദിവസങ്ങളായി തുടരുന്ന മഴ പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവിലും കുറവുവരുത്തി.

55.0898 ദശലക്ഷം യൂനിറ്റാണ് ബുധനാഴ്ച പുറത്തുനിന്നു വാങ്ങിയത്. 90 ദശലക്ഷം യൂനിറ്റിലേറെ വാങ്ങിയിരുന്ന സ്ഥാനത്താണിത്. ഏപ്രിലിലും മേയ് പകുതിവരെയും ശരാശരി 15 ദശലക്ഷം യൂണിറ്റായിരുന്ന പ്രതിദിന ആഭ്യന്തര ഉല്‍പാദനം 25.5777 ദശലക്ഷം യൂണിറ്റായും വർധിച്ചു. ഇതില്‍ 24.1583 ദശലക്ഷം യൂനിറ്റും ജലവൈദ്യുത പദ്ധതികളില്‍നിന്നാണ്.

മഴ കനത്തുവെങ്കിലും ഡാമുകളിലെ ജലനിരപ്പില്‍ കാര്യമായ വർധന വന്നിട്ടില്ല. വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കാത്തതാണ് കാരണം. കെ.എസ്.ഇ.ബി നിയന്ത്രണത്തിലുള്ള എല്ലാ ജലസംഭരണികളിലുമായി 1231.91 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാൻ ആവശ്യമായ വെള്ളമാണുള്ളത്. ഇതു മൊത്തം സംഭരണശേഷിയുടെ 29.75 ശതമാനമാണ്. ഇടുക്കിയില്‍ 32.89 ശതമാനമാണ് ജലനിരപ്പ്.


Post Box Bottom AD3 S Vyasa
Post Box Bottom AD4  Yenopooya
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!