സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്
കേരളത്തിൽ സ്വർണ വിലയില്‍ വൻ ഇടിവ്. ഗ്രാമിന് ഒറ്റയടിക്ക് 100 രൂപ കുറഞ്ഞ് വില 6,555 രൂപയായി. പവന് 800 രൂപ താഴ്ന്ന് വില 52,440 രൂപ. ഏപ്രില്‍ 19ന് കേരളത്തില്‍ സ്വര്‍ണവില എക്കാലത്തെയും ഉയരം കുറിച്ചശേഷം പിന്നീട് കുറയുന്ന കാഴ്ചയാണ് കണ്ടത്.
അന്ന് വില ഗ്രാമിന് 6,815 രൂപയും പവന് 54,520 രൂപയുമായിരുന്നു. തുടര്‍ന്ന് ഇതുവരെ പവന് കുറഞ്ഞത് 2,080 രൂപ; ഗ്രാമിന് 260 രൂപയും കുറഞ്ഞു. 18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 90 രൂപ ഇടിഞ്ഞ് 5,465 രൂപയായി. വെള്ളിവില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 86 രൂപയിലുമെത്തി.