നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ അധ്യാപകനെ മരിച്ചനിലയില്‍ കണ്ടെത്തി
കൊല്ലത്ത് കൊട്ടാരക്കര എം.സി. റോഡില്‍ കലയപുരത്ത് നിര്‍ത്തിയിട്ട കാറിനകത്ത് അധ്യാപകനെ മരിച്ചനിലയില്‍ കണ്ടെത്തി. അങ്ങാടിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ പറക്കോട് ജ്യോതിസില്‍ മണികണ്ഠ(52)നാണ് മരിച്ചത്.
കൈകളില്‍ പൊള്ളലേറ്റതിന്റെ പോലുള്ള പാടുകളുണ്ടായിരുന്നു. നിര്‍ത്തിയിട്ട കാര്‍ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് സംഭവം കാണുന്നത്. ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് എതിര്‍വശത്തായി റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു കാര്‍. സംശയം തോന്നിയ നാട്ടുകാര്‍ രാത്രി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.
ഡ്രൈവര്‍ സീറ്റിനു സമീപമുള്ള സീറ്റില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച ഉച്ചമുതല്‍ കാര്‍ ഇവിടെയുണ്ടായിരുന്നതായി സമീപവാസികള്‍ പറഞ്ഞു. പോലീസും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.