ഐസിയു പീഡനക്കേസ്; സമരം അവസാനിപ്പിക്കുന്നതായി അതിജീവിത
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിക്കുന്നതായി അതിജീവിത. കമ്മീഷണർ ഓഫീസിന് മുന്നിലെ സമരമാണ് അവസാനിപ്പിക്കുന്നത്. ഗൈനക്കോളജിസ്റ്റ് കെ വി പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ട് ഉടൻ നല്‍കുമെന്ന ഐജി യുടെ ഉത്തരവില്‍ വിശ്വസിച്ചാണ് സമരം നിർത്തുന്നതെന്ന് അതിജീവിത പറഞ്ഞു.
എല്ലാ സഹായം ചെയ്ത സമര സമിതിക്കും മാധ്യമ സുഹൃത്തുക്തള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് നിയമപരമായി തുടർ നടപടികള്‍ സ്വീകരിക്കുമെന്നും അതിജീവത പറഞ്ഞു. വൈദ്യപരിശോധന നടത്തിയ കെ വി പ്രീതി ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നും പരാതി മുഴുവൻ രേഖപ്പടുത്തിയില്ലെന്നുമാണ് അതിജീവിതയുടെ പരാതി.